ആര്യനാട്: കൊക്കോട്ടേല പ്രണവം ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബ് കുട്ടികൾക്കായി
വേനലവധി ക്യാമ്പ് സംഘടിപ്പിച്ചു. വേനൽ വിടപറയുമ്പോൾ എന്ന പേരിൽനടന്ന ക്യാമ്പ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി പഠനത്തിന്റെ ഭാഗമായി പാറമുകളിലേക്ക് പ്രകൃതിപഠനയാത്ര നടത്തി.
ക്ലബ്ബ് പ്രസിഡന്റ് ശ്രീകുമാർ, ഗ്രാമപഞ്ചായത്ത് അംഗം ശ്രീരാഗ് , ഹരിവിജയ്, പ്രശാന്ത്, സെക്രട്ടറി മണിക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.