തൊഴിലുറപ്പു മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽദിനങ്ങൾ വർദ്ധിപ്പിക്കണമെന്ന് കിഴുവിലം ഗ്രാമപഞ്ചായത്തിലെ പതിനെട്ടാം വാർഡ് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ സമ്മേളനം ആവശ്യപ്പെട്ടു. ഇപ്പോൾ 100 ദിവസത്തെ പണികളാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത്. ഒരേ റേഷൻ കാർഡിൽ പേരുള്ളവരാണെങ്കിൽ 50 ദിവസം മാത്രമേ ലഭിക്കുകയുള്ളൂ. ആ രീതി ഒഴിവാക്കി ജോബ് കാർഡ് ലഭിക്കുന്ന മുഴുവൻ തൊഴിലാളികൾക്കും 200 ദിവസം പണി നൽകുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
സമ്മേളനം എൻ ആർ ഈ ജി വർക്കേഴ്സ് യൂണിയൻ സെക്രട്ടറി എസ് പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ദീപം സെക്രട്ടറി ഹരീഷ് ദാസ് എന്നിവർ സംസാരിച്ചു.
അംബിക (പ്രസിഡന്റ് )ശ്രീകല (സെക്രട്ടറി) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു