പോത്തൻകോട് പഞ്ചായത്തിൽ കുട്ടികളുടെ എണ്ണം 32 ആയി കുറഞ്ഞ് അടച്ച്പൂട്ടൽ തീരുമാനവുമായി മുന്നോട്ട് പോയപ്പോഴാണ് പത്ത് വർഷങ്ങൾക്ക് മുൻപ് ഏവരുടെയും പ്രിയപ്പെട്ട സെയ്ദ ടീച്ചർ പ്രഥമാധ്യാപികയായി സ്കൂളിലെത്തിയത്. പത്ത് വർഷം പ്രഥമാധ്യാപികയായി പ്രവർത്തിച്ച് സ്കൂളിനെ കണിയാപുരം വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച പൊതുവിദ്യാലയമായി വളർത്തിയെടുക്കുവാൻ അധ്യാപിക സെയ്ദയ്ക്കു കഴിഞ്ഞുവെന്ന് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അടൂർ പ്രകാശ് എം.പി. പറഞ്ഞു.
മികച്ച പ്രവർത്തനത്തിന് നേതൃത്വംകൊട്ത്തതിന്റെ ഫലമായി 32 കുട്ടികളിൽ നിന്ന് 300 കുട്ടികളായി വർദ്ധിച്ചു. ഏറ്റവും മികച്ച ഭൗതീക സാഹചര്യങ്ങളാണ് ഇന്ന് നിലവിലുള്ളത്. കണിയാപുരം സബ്ജില്ലയിൽ ഏറ്റവും കൂടുതൽ എൽഎസ്എസ് ജേതാക്കളെ സൃഷ്ടിയ്ക്കുന്ന സ്കൂളികളിലൊന്നായി തപ്പള്ളി സ്കൂളിനെ വളർത്തിയെടുത്തു. ഉപഹാര സമർപ്പണം എം.പി. അടൂർ പ്രകാശ് നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്തഗം കെ.ഗോപകുമാർ അധ്യക്ഷത വഹിച്ചു. പിടി എ പ്രസിഡന്റ് അൻഷാദ് ജമാൽ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്തഗം കെ വേണുഗോപാലൻ നായർ,ഗ്രാമപഞ്ചായത്ത് സ്ററാന്റിംഗ് കമ്മറ്റി അംഗങ്ങളായ അഭിൻദാസ്, ഷാഹിദ, മുൻ എസ്എംസി ചെയർമാൻ എം.എ. ഉറൂബ്, മുൻ പിടിഎ പ്രസിഡന്റ് സതീഷ് മംഗലത്തുനട, അധ്യാപകരായ വഹ്നാ ഉറൂബ്, ഷഹീദ, നസീഹാ എന്നിവർ ആശംസ നേർന്നു. എസ്എംസി ചെയർപേഴ്സൺ ഷിബിനാ നന്ദി പറഞ്ഞു.