കുട്ടികളിലെ സർഗ്ഗവാസന പരിപോഷണത്തിന് ഗ്രന്ഥശാലകളുടെ പങ്ക് പ്രധാനം

IMG-20230531-WA0148

വർക്കല : കുട്ടികളിൽ അറിവും സർഗ്ഗവാസനകളുടെ പരിപോഷണവും സാധ്യമാക്കുന്നതിലൂടെ അവരെ വർത്തമാനകാല ജീവിത വിജയത്തിന് പ്രാപ്തരാക്കാൻ കഴിയുമെന്ന് മലയാളി മജീഷ്യൻ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം മജീഷ്യൻ വർക്കല മോഹൻദാസ് അഭിപ്രായപ്പെട്ടു. നമ്പ്യാർമംഗലം ‘പ്രതിഭ ഗ്രന്ഥശാല’യുടെ ആഭിമുഖ്യത്തിൽ! ”വിജ്ഞാന വിസ്മയം” എന്ന പേരിൽ ബാലവേദി അവധിക്കാല ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിഭ ഗ്രന്ഥശാല പ്രസിഡന്റ് സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. റിട്ട: (എസ്.ഐ) കിഷോർ കുമാർ. പി മുഖ്യാതിഥി ആയിരുന്നു. പൈതൃക മൂല്യങ്ങളുടെ സ്വാംശീകരണവും ആധുനിക ശാസ്ത്രത്തിലുള്ള അവബോധവും കുട്ടികളിൽ ഒരുമിച്ച് വളർത്തേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് കുട്ടികളെ മയക്കുമരുന്ന് പോലുള്ള വിപത്തുകളിൽ നിന്നും അകറ്റിനിർത്തുന്നതിനും മാതാപിതാക്കളോടും ഗുരുജനങ്ങളോടും ആദരവ് പുലർത്തുന്നതിനും സഹായകമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രശ്മി സെൽവരാജ്, ചെറുന്നിയൂർ എം.കെ സുരേന്ദ്രൻ, വി. ശിവപ്രസാദ്, സത്യബാബു എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ്സെടുത്തു.

കളിയും ചിരിയും, കഥകളുടെ ലോകം, മായാജാല കാഴ്ചകൾ, പുസ്തക പരിചയം, നാട്ടറിവുകൾ അഭിനയ കളരി, കലാപരിപാടികൾ, വരകളുടെ ലോകം, ഓർമ്മകൾ, സമ്മാനപ്പൊതി എന്നിങ്ങനെ വൈവിധ്യമാർന്ന സെഷനുകളാണ് ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നത്.
ക്യാമ്പിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷൻ ഓഫ് കേരള കോ-ഓർഡിനേറ്റർ വി. ശ്രീനാഥ കുറുപ്പ് സമ്മാനങ്ങൾ വിതരണം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ ഗ്രന്ഥശാല സെക്രട്ടറി ദീപാ കൃഷ്ണൻ വിതരണം ചെയ്തു. ലൈബ്രേറിയൻ പ്രസീദാ പ്രസന്നൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗ്രന്ഥശാല വൈസ് പ്രസിഡന്റ് സീജ.കെ സ്വാഗതവും ക്യാമ്പ് കൺവീനർ സുധീർ.എസ് നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!