മംഗലപുരം: ഇടവിളാകം യു.പി.സ്കൂളിൽ വർണാഭമായ ചടങ്ങുകളോടെ പ്രവേശനോത്സവം നടന്നു. പുത്തനുടുപ്പും, തൊപ്പിയും ധരിച്ച് എത്തിയ നവാഗത കുരുന്നുകളെ കേരള ചലചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിൻ്റെ നേതൃത്വത്തിൽ റോസാ പൂക്കൾ നൽകി സ്വീകരിച്ചു.200ൽപരം കുട്ടികളാണ് ഇക്കൊല്ലം പുതുതായി പ്രവേശനം നേടിയത്. മുഴുവൻ പേർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.പ്രവേശനോത്സവ സമ്മേളനം ചലചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.പി ലൈല അധ്യക്ഷയായി.ഗ്രാമ പഞ്ചായത്തംഗം എസ്.കവിത,പ്രഥമാധ്യാപിക എൽ.ലീന, പി.ടി.എ പ്രസിഡൻ്റ് എ.ബിനു, എസ്.എം.സി ചെയർമാൻ പി.ഷാജി, അധ്യാപകരായ പള്ളിപ്പുറം ജയകുമാർ, എസ് സജീന, പൂർവ്വ വിദ്യാർത്ഥി പ്രതിനിധി രാജീവൻ എന്നിവർ സംസാരിച്ചു.