കീഴാറ്റിങ്ങൽ : വൈ.എൽ.എം.യു.പി.എസ്സിലെ 2023- 24 അധ്യയന വർഷത്തെ പ്രവേശനോത്സവം പ്രൗഢഗംഭീരമായി നടന്നു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് സജിത് കുമാർ അധ്യക്ഷനായി.
സ്കൂൾ മാനേജർ അഡ്വ.എ.എ.ഹമീദ് മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ബിനു ഷെറീന സ്വാഗത പ്രസംഗം നടത്തി. ബ്ലോക്ക് മെമ്പർ രാധിക പ്രദീപ് , പഞ്ചായത്ത് മെമ്പർ യമുന, സീനിയർ അധ്യാപകനായ രഘുനാഥ് ശര്‍മ, മദർ പി.ടി.എ പ്രസിഡൻ്റ് ഉദയ, ശ്ശിഹാബുദ്ദീൻ, ജമീൽ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി രാജേഷ് കൃതജ്ഞത രേഖപ്പെടുത്തി.