ഹോട്ടൽ ഉടമയെയും സുഹൃത്തിനെയും വീട്ടിൽ കെട്ടി പൂട്ടിയിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബന്ധുക്കളിൽ നിന്ന് പണം തട്ടി : മുഖ്യപ്രതി പിടിയിൽ

ei4DCGB58194

വർക്കല : മലപ്പുറം സ്വദേശികളായ ഹോട്ടൽ ഉടമയേയും സുഹുത്തിനെയും വീട്ടിൽ കെട്ടി പൂട്ടിയിട്ട് പണം കവർച്ച ചെയ്ത കേസിലെ മുഖ്യപ്രതി പിടിയിൽ. കൊല്ലം മയ്യനാട് തെക്കുംകര സ്വദേശി വർക്കല തൊട്ടിപ്പാലം കനാൽ പുറമ്പോക്കിൽ താമസിക്കുന്ന പട്ടി റിയാസ് എന്നു വിളിക്കുന്ന മുഹമ്മദ് റിയാസ് (36) നെയാണ് വർക്കല പോലീസ് പിടികൂടിയത്.

മലപ്പുറം ജില്ലയിൽ പൊന്നാനി താലൂക്കിൽ വട്ടക്കുളം കുറ്റപ്പാലം സ്വദേശി ഷാഹുൽ ഹമീദ് (59) എന്നയാളെയും മലപ്പുറം നടുവട്ടം സ്വദേശി അബ്ദുൾ കരീം (36) എന്നയാളെയും ലക്ഷങ്ങൾ വിലയുള്ള ഇറിഡിയം ,കോപ്പർ അടങ്ങിയ വിളക്ക് നൽകാമെന്ന വ്യാജേന മലപ്പുറത്ത് നിന്നും വർക്കലയിൽ വിളിച്ചു വരുത്തി വർക്കല ചിലക്കൂർ ആലിയിറക്കത്തുള്ള ആൾ താമസമില്ലാത്ത വീട്ടിൽ കൊണ്ട് പോയി കൈയും കാലും കെട്ടിയിട്ട ശേഷം കഴുത്തിൽ വാൾ വച്ച് ഫോട്ടോ എടുത്ത് മലപ്പുറം സ്വദേശികളായ ബന്ധുക്കൾക്ക് അയച്ച ശേഷം അവരെ മോചിപ്പിക്കുന്നതിനായി 42000 രൂപ ബാങ്ക് വഴിയും ഒരു ലക്ഷം രൂപ നേരിട്ടും കൈക്കലാക്കിയ കേസിലെ മുഖ്യപ്രതിയാണ് ഇയാൾ.

പ്രതി ട്രയിനിൽ വച്ച് പരിചയപ്പെട്ട മലപ്പുറം സ്വദേശിയായ കരീമിനോട് ഇറിഡിയം വിളക്ക് വീട്ടിൽ വച്ചാൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്നും അത് പ്രതിയുടെ കൈവശം ഉണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് 18.04.2019-ൽ മലപ്പുറം സ്വദേശികളെ ട്രെയിൻ മാർഗം വർക്കലയിൽ വിളിച്ച് വരുത്തിയ ശേഷം മുഖ്യ പ്രതി റിയാസ് ചിലക്കൂർ ആലിയിറക്കത്തുള്ള ആൾ താമസമില്ലാത്ത വീട്ടിൽ കൊണ്ട് പോയി വീടിന്റെ മൂലയിൽ സൂക്ഷിച്ചിരുന്ന ഓട്ടുപാത്രം കാണിച്ച ശേഷം അഡ്വാൻസ് തുക ആവശ്യപ്പെട്ടു. ഇറിഡിയം കോപ്പറിന്റെ ശക്തി ആവശ്യപ്പെട്ട ഷാഹുൽ ഹമീദിനെയും, സുഹൃത്ത് കരീമിനെയും റിയാസും മറ്റുള്ള കൂട്ടു പ്രതികളുമായി ചേർന്ന് കൈയും, കാലും കയർ വച്ച് കെട്ടിയിട്ട ശേഷം വായ് മൂടി കഴുത്തിൽ കെട്ടിവച്ച ശേഷം ഫോട്ടോ എടുത്ത് ഇവരുടെ കൈയ്യിൽ ഇരുന്ന ഫോണിലെ വാട്സപ്പ് മുഖാന്തിരം മക്കൾക്ക് അയച്ച് കൊടുത്തിട്ട് ഇവരെ മോചിപ്പിക്കുവാൻ മോചനദ്രവ്യം ആവശ്യപ്പെട്ടു. കൂടാതെ ആവലാതിക്കാരന്റെ കൈവശം ഉണ്ടായിരുന്ന ഒരു ലക്ഷം രൂപയും പ്രതികൾ പിടിച്ച് വാങ്ങി.

പിതാവിന്റെയും മറ്റും ജീവൻ അപകടത്തിൽ ആയതിനെ തുടർന്ന് മക്കൾ ബാങ്ക് വഴി പ്രതിയുടെ ഭാര്യ സഹോദരന്റെ പേരിലുള്ള വർക്കലയിലെ ഫെഡറൽ ബാങ്ക് വഴി 42000 രൂപ അയച്ചു കൊടുത്തു. വീട്ടിൽ തടവിൽ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശികളെ രാത്രി മോട്ടോർ സൈക്കിളിൽ കയറ്റി പാരിപ്പള്ളിയിൽ ഇറക്കി തൃശൂർ ഭാഗത്തേക്കുള്ള ബസ്സിൽ കയറ്റി വിട്ടു. ജീവഹാനി ഭയന്ന് മലപ്പുറത്ത് എത്തിയവർ പിറ്റേ ദിവസ്സം മലപ്പുറം ചങ്കരകുളം പോലീസ് സ്റ്റേഷനിൽ പേരാതി നൽകുകയും അവിടെ ഈ കേസ് മൂന്നു മാസം വച്ച് അന്വേഷിച്ച ശേഷം സംഭവ സ്ഥലം വർക്കല ആണെന്ന് അറിഞ്ഞ് കേസ് വർക്കലയിലേക്ക് ട്രാൻസ്ഫർ ചെയ്തു. തുടർന്ന് ഈ കേസ് അന്വേഷിച്ച വർക്കല പോലീസ് പ്രതികളിൽ മുഖ്യപ്രതിയായ റിയാസിനെ തിരിച്ചറിഞ്ഞ് പിടി കൂടുകയായിരുന്നു. കടയ്ക്കൽ ,പള്ളിക്കൽ ,ചാവക്കാട് ,കൊട്ടിയം ,വർക്കല ,ചവറ എന്നിവിടങ്ങളിൽ ഹിന്ദു ,മുസ്ലിം ,ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട യുവതികളെ പല പേര് പറഞ്ഞ് ഇയാൾ വിവാഹം ചെയ്തതായി വെളിവായിട്ടുള്ളതാകുന്നു. കൂടാതെ ഇറിഡിയം ,കോപ്പർ ,വെള്ളിമൂങ ,ഇരുതല മൂരി , എന്നിവ നൽകാമെന്ന് പറഞ്ഞ് തൃശൂർ ,കോട്ടയം ,തിരുവനന്തപുരം , ജില്ലകളിൽ നിരവധി പേരേ ഇത്തരത്തിൽ പറ്റിച്ചിട്ടുണ്ട്.

ആറ്റിങ്ങൽ ഡി.വൈ.എസ്.പി വിദ്യാധരന്റെ നേതൃത്വത്തിൽ വർക്കല പോലീസ് ഇൻസ്പെക്ടർ ജി.ഗോപകുമാർ ,എസ്.ഐ ശ്യാംജി ,എ.എസ്.ഐ വിജയകുമാർ, എസ്.സി.പി.ഒ മുരളീധരൻ, സി.പി.ഒ മാരായ കിരൺ ,ഷമീർ ,ജയ് മുരുകൻ ,സതീശൻ എന്നിവരടങ്ങിയ സംഘമാണ് കൊല്ലം ജില്ലയിലെ കടയ്ക്കലിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!