ഗതാഗതയോഗ്യമായ റോഡടച്ച് പച്ചതുരുത്തു നിർമ്മിക്കാൻ എത്തിയ നഗരസഭ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും തടഞ്ഞു. നഗരസഭ പതിനഞ്ചാം വാർഡിൽ മാമം പെട്രോൾ പമ്പിന് സമീപത്തു നിന്നും പഴയ ദേശീയ പാ തയിലേക്ക് പോകുന്ന റോഡാണ് നഗരസഭ അധികൃതർ അടച്ച് പച്ചത്തുരുത്ത് നിർമ്മിക്കാൻ എത്തിയത്. വർഷങ്ങളായി വൻ ഗർത്തം ആയിരുന്ന പഴയ ദേശീയപാത നാട്ടുകാരുടെ ശ്രമഫലമായാണ് ധനസമാഹരണം നടത്തി മണ്ണിട്ട് നികത്തി റോഡ് ഗതാഗത യോഗ്യമാക്കിയത്. നിത്യവും നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. നാട്ടുകാരുടെ പ്രതിഷേധം അറിഞ്ഞു എത്തിയ വാർഡ് കൗൺസിലർ താഹിർ നഗരസഭ ചെയർപേഴ്സൺ അഡ്വ. കുമാരിയുമായി ചർച്ച നടത്തുകയും വാഹനഗതാഗതത്തിനായുള്ള സ്ഥലം ഒഴിവാക്കി പച്ചത്തുരുത്ത് നിർമ്മിക്കുമെന്ന ഉറപ്പിന്മേലാണ് പ്രതിഷേധം അവസാനിപ്പിച്ചത്
