ചിറയിൻകീഴ് : ഗവ.എൽ പി എസ് പടനിലത്തിൽ നടന്ന പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ മോഹനനൻ ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ മണികണ്ഠൻ ചെട്ടിയാരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ് മാസ്റ്റർ സിഎൽ രജീഷ് സ്വാഗതവും എസ്എംസി അംഗങ്ങളായ സിഎസ് രാജൻ, രഘു ആശാരി, ബിആർസി പ്രതിനിധി നിമ്യ തുടങ്ങിയവർ ആശംസകളും അറിയിച്ചു. നവാഗതർക്കുള്ള പഠനോപകരണ വിതരണത്തിന്റെ ഉദ്ഘാടനം ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡന്റ് കെ മുരളി നിർവഹിച്ചു. സ്റ്റാഫ് സെക്രട്ടറി പ്രീജ നന്ദി ആശംസിച്ചു.
