അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പ്രവേശനോൽസവം ഒ.എസ്. അംബിക എം.എൽ.എ. ഉദ്ഘാടനം ചെയ്തു. അഡ്വ.എസ്. കുമാരി പുതുതായി പ്രവേശനം നേടിയവർക്ക് സമ്മാനം നൽകി സ്വീകരിച്ചു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എസ് ഗിരിജ, കൗൺസിലർമാരായ കെ.പി.രാജഗോപാലൻ പോറ്റി, ആർ.എസ്. അനൂപ്, പി.റ്റി.എ. പ്രസിഡന്റ് ടി.എൽ. പ്രഭൻ, ഹെഡ്മാസ്റ്റർ ജി.എൽ. നിമി എന്നിവർ സംബന്ധിച്ചു.
പ്രവേശനോൽസവത്തിന്റെ ഭാഗമായി പുതിയ കുട്ടികളെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ സ്കൂളിലേക്കാനയിച്ചു. സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ നേതൃത്വത്തിൽ നടത്തിയ പ്രവേശനോൽസവ വിളംബര സൈക്കിൾ റാലി ഹെഡ്മാസ്റ്റർ ജി.എൽ. നിമി ഫ്ലാഗ് ഓഫ് ചെയ്തു.
