നമ്മൾനാടകക്കാർ തീയറ്റർ ഗ്രൂപ്പിന്റെ ഓമനത്തിങ്കൾ നാടകത്തിന് തുടക്കമായി

മലയാളനാടക പ്രവർത്തകരുടെ പ്രമുഖ കൂട്ടായ്മയായ നമ്മൾ നാടകക്കാർ തീയറ്റർ ഗ്രൂപ്പിന്റെ പുതിയ നാടകത്തിന് തുടക്കമായി. നാടക പരിശീലനത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള ചടങ്ങിൽ സിനിമ സീരിയൽ താരങ്ങളായ വിജയകുമാരി, മണക്കാട് ലീല, തമ്മനം ഗോപി, രജുറാം ,ജഗതി രാജേന്ദ്രൻ , തിട്ടമംഗലം ഹരി തുടങ്ങിയവർ പങ്കെടുത്തു.
ഓമനത്തിങ്കൾ എന്ന പുതിയ നാടകം സംവിധാനം ചെയ്യുന്നത് പ്രമുഖസംവിധായകൻ വക്കംഷക്കീറാണ്. നാടകരചന ജി.കെ.ദാസ്, ഗാനങ്ങൾ രാധാകൃഷ്ണൻ കുന്നുംപുറവും സംഗീതസംവിധാനം അനിൽ അർജ്ജുനനും രംഗപടം വിജയൻ കടമ്പേരിയും നിർവ്വഹിക്കുന്നു. പ്രൊഫഷണൽ നാടക രംഗത്തെ പ്രശസ്തരായ
നടീനടൻമാർ അഭിനയിക്കുന്ന ഈ നാടകം ജൂലൈയിൽ രംഗത്ത് എത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!