കടയ്ക്കാവൂർ ആസ്ഥാനമാക്കി കഴിഞ്ഞ അഞ്ച് വർഷങ്ങളിലേറെയായി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി തുടരുന്ന കടയ്ക്കാവൂർ എസ്എസ്പിബിഎച്ച്എസ്എസ്സിലെ പൂർവ്വ വിദ്യാർത്ഥികൾ രൂപം നൽകിയ സൊലേസ് ചാരിറ്റബിൾ അസ്സോസിയേഷൻ പ്രവർത്തകർ സ്കൂളിലെ നിർദ്ദനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങളും , നോട്ടുബുക്കുകളും സംഭാവനയായി നൽകി.
സൊലേസ് ഭാരവാഹികളായ ഷിജാ ഭാസ്കർ (സെക്രട്ടറി), ദിലീപ് ഗോപിനാഥ് (പ്രസിഡന്റ്), സജി ശുശീലൻ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ നൽകുകയുണ്ടായി.തുടർന്നും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി തുടരുമെന്നും
അറിയിച്ചു.