Search
Close this search box.

പള്ളിക്കലിൽ നിരവധികേസുകളിലെ പ്രതിയെ അറസ്റ്റ് ചെയ്തു

eiIYTVJ57706

കൊലപാതകശ്രമം, മോഷണം, പിടിച്ചുപറി, സ്നാച്ചിങ് കേസുകളിലെ പ്രതിയായ അച്ചു എന്ന് വിളിക്കുന്ന മിഥുനെയാണ് ആണ് തിരുവനന്തപുരം റൂറൽ ഡാൻസഫ് ടീം അറസ്റ്റ് ചെയ്തത്.

മിഥുൻ പള്ളിക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിമറ്റു പല കേസുകളിലും ഉൾപ്പെട്ടു ഒളിവിൽ കഴിഞ്ഞുവരവേ പോക്സോ കേസിൽ വിധി പുറപ്പെടുവിക്കുന്നതിനായി തിരുവനന്തപുരം പോക്സോ കോടതി മിഥുനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കാൻ വാറന്റ് പുറപ്പെടുവിച്ചിരുന്നു.

തിരുവനന്തപുരം റൂറൽ എസ്പി ശില്പ ദേവയ്യ ഐപിഎസ്സിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെൽ ഡിവൈഎസ്പി റാസിത്തിന്റെ നേതൃത്വത്തിൽ ഉള്ള ഡാൻസഫ് ടീമിലെ എസ്ഐ ബിജുഹക്ക്, എഎസ്ഐ ബിജുകുമാർ, എസ്. സി. പി. ഒ വിനീഷ്, സിപിഒ സുനിൽരാജ് എന്നിവരും പള്ളിക്കൽ പോലീസും ചേർന്ന് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!