വർക്കല : എസ്എസ്എൽസി,പ്ലസ് ടു, സിബിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. സിപിഎം മിനി ബ്രാഞ്ച് കമ്മിറ്റി തച്ചോടു സംഗം മുക്കിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങ് അഡ്വക്കേറ്റ് വി ജോയി എംഎൽഎ നിർവഹിച്ചു. സിപിഎം വർക്കല ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ എഎച്ച് സലിം, ആർ. സൂരജ്, ലോക്കൽ കമ്മിറ്റി അംഗങ്ങൾ ആയ ആർ. വിജയ കുമാർ, റോജി, സിനിമോൻ, രാകേഷ്, പ്രിയങ്ക ബ്രാഞ്ച് സെക്രട്ടറി ഷൈജു എന്നിവർ പങ്കെടുത്തു.