നെടുമങ്ങാട് താലൂക്ക് ഗവ. സർവന്റ്സ് സഹകരണ സംഘത്തിന് സംസ്ഥാന സർക്കാരിന്റെ സഹകരണ അവാർഡ്

eiQOEKJ65868

നെടുമങ്ങാട്: നെടുമങ്ങാട് താലൂക്ക് ഗവ. സർവന്റ്സ് സഹകരണ സംഘത്തിന് സംസ്ഥാന സർക്കാരിന്റെ സഹകരണ അവാർഡ്. എംപ്ലോയിസ് സഹകരണ സംഘം വിഭാഗത്തിൽ മികച്ച രണ്ടാമത്തെ സഹകരണ സംഘത്തിനുള്ള അവാർഡ് മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്ന് സംഘം പ്രസിഡന്റ് ജി. സുനിൽകുമാറും സെക്രട്ടറി ഐ. അജിതയും ചേർന്ന് ഏറ്റുവാങ്ങി. യാതൊരു ബാദ്ധ്യതകളും ഇല്ലാത്ത സംഘത്തിന്റെ തനതു വികസന പ്രവർത്തനങ്ങളും ജനക്ഷേമ നടപടികളും കണക്കിലെടുത്താണ് അവാർഡ്. ഓഹരി മൂലധനമായി 1.2 കോടി രൂപയും അംഗങ്ങളിൽ നിന്നുള്ള നിക്ഷേപ ഇനത്തിൽ 37.97 കോടി രൂപയും അംഗങ്ങൾക്ക് നൽകിയ വായ്പയിനത്തിൽ 29.89 കോടി രൂപയും ബാക്കി നിൽപ്പുണ്ട്. 1.28 കോടി രൂപയുടെ പ്രതിമാസ നിക്ഷേപ പദ്ധതികളാണ് സംഘം നടത്തിവരുന്നത്. നെടുമങ്ങാടിന് പുറമെ വെഞ്ഞാറമൂട്ടിലും ശാഖയുണ്ട്. ‘പൊതുനന്മ’ഫണ്ട് സ്വരൂപിച്ച് ലക്ഷക്കണക്കിന് രൂപയുടെ സന്നദ്ധ പ്രവർത്തനങ്ങൾ നടത്തിവരുന്നതായി ഭരണസമിതി അറിയിച്ചു.1963 ൽ പാലോട് ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച എംപ്ലോയിസ് സംഘത്തിൽ 6809 എ -ക്ലാസ് അംഗങ്ങളും 1677 സി -ക്ലാസ് അംഗങ്ങളുമുണ്ട്. ജി. സുനിൽകുമാർ പ്രസിഡന്റും ഐ. അജിത സെക്രട്ടറിയുമായുള്ള 13 അംഗ ഭരണസമിതിയാണ് നേതൃത്വം നൽകുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!