എസ്.എസ്.എൽ.സി,+2, സി.ബി.എസ്.സി പരീക്ഷകളിൽ ഉന്നത വിജയം വരിച്ച കുട്ടികളെ സിപിഎം ചെമ്മരുതി തറട്ട ബ്രാഞ്ച് കമ്മിറ്റി അനുമോദിച്ചു. വടശ്ശേരിക്കോണം പള്ളിമുക്ക് ജംഗ്ഷനിൽ നടന്ന അനുമോദന സമ്മേളനം സിപിഎം ജില്ല സെക്രട്ടറി വി ജോയി എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശൻ, മുൻ ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. എച്ച്.സലിം, ആർ സൂരജ്, രാജേഷ് ബാബു, അനുഷ്കര്‍ എന്നിവർ സംസാരിച്ചു.