മംഗലപുരം ഗ്രാമ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന സ്നേഹതീരം പുനരധിവാസകേന്ദ്രത്തിൽ പ്രവേശനോത്സവം ആഘോഷിച്ചു.
തിങ്കളാഴ്ച രാവിലെ 9:30 ന് മംഗലപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി തിരിച്ചറിയൽ കാർഡ് വിതരണവും,പഠനോപകരണ വിതരണവും ഫിസിയോ തെറാപ്പി ഉദ്ഘാടനവും ഇന്നേദിവസം നിർവഹിച്ചു. പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് വൃക്ഷ തൈ നട്ടു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ജി. മുരളീധരൻ, സുനിൽ എ. എസ്,ലൈല കെ.പി, വനജ കുമാരി, എസ്. കവിത, മീന ആർ. ആർ, തോന്നയ്ക്കൽ രവി, അജികുമാർ, അരുൺകുമാർ, കരുണാകരൻ, അസി.സെക്രട്ടറി ജനിഷ് വി.രാജ്,പി ടി എ പ്രസിഡന്റ് രാധാകൃഷ്ണൻ, ബി ആർ സി ജീവനക്കാരായ റോയ് ജെവി , ബിജു കെ , ആര്യ വിജയൻ, ആര്യ എസ് കുമാർ, യമുന വിആർ , ആശാ കുമാരി ബി , ദിവ്യാംഗരായ കുട്ടികൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.