കരവാരം : കരവാരം ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പഞ്ചായത്തിലെ സ്കൂളുകൾ കേന്ദ്രീകരിച്ച് പകർച്ചവ്യാധി നിയന്ത്രണം ലക്ഷ്യമിട്ടുള്ള തെളിമ ക്യാമ്പയിൻ ആരംഭിച്ചു.
പഞ്ചായത്തിലെ എല്ലാ സ്കൂളുകളിലെയും കുട്ടികളെ പദ്ധതിയിലുൾപ്പെടുത്തി രക്ഷകർത്താക്കളും കുട്ടികളും ചേർന്ന് സ്വന്തം ഭവനങ്ങളിൽ ഉറവിട നശീകരണം, പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യൽ എന്നിവയാണ് പ്രധാനമായും ചെയ്യുന്നത്.ചെയ്ത പ്രവർത്തനങ്ങൾ ഫോറങ്ങളിൽ രേഖപ്പെടുത്തി അധ്യാപകർ വഴി ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിക്കും.
പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം പരിസ്ഥിതി ദിനത്തിൽ കരവാരം പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീർ രാജകുമാരി കരവാരം ജി എൽ പി എസ്സിൽ നിർവഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ സജീവ് എസ്, ജൂനിയർ എച്ച്ഐ സുനിൽകുമാർ എസ്, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു