Search
Close this search box.

പത്താംകല്ല് വി. ഐ. പി റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ വാർഷികാഘോഷവും വിദ്യാർത്ഥികളെ ആദരിക്കലും .

IMG-20230605-WA0221

നെടുമങ്ങാട്: പത്താംകല്ല് വി. ഐ. പി റസിഡൻസ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ അഞ്ചാമത് വാർഷികത്തോട് അനുബന്ധിച്ച് എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കലും, പഠന ഉപകരണ വിതരണവും സംഘടിപ്പിച്ചു.

ഡിസിസി ജനറൽ സെക്രട്ടറിയും, നെടുമങ്ങാട് അർബൻ സഹകരണ സംഘം പ്രസിഡന്റുമായ അഡ്വക്കേറ്റ്: തേക്കട അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് പുലിപ്പാറ യൂസഫ് അധ്യക്ഷത വഹിച്ചു. മുൻ നഗരസഭാ
പ്രതിപക്ഷ നേതാവ്  ടി. അർജുനൻ, ഹിന്ദു ഐക്യവേദിയുടെ നേതാവ് നെടുമങ്ങാട് ശ്രീകുമാർ,
മുൻ നഗരസഭ കൗൺസിലർ സി. രാജലക്ഷ്മി,
ആൾ കേരള ഫ്രൂട്സ് & മർച്ചന്റ്  അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സലിം വെറൈറ്റി,
തൊളിക്കോട് പഞ്ചായത്ത് പ്രതിപക്ഷ നേതാവ്
എൻ എസ് ഹാഷിം, ജനകീയ കൾച്ചറൽ ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ്
പനവൂർ ഹസൻ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വള്ളക്കടവ് സുധീർ,
കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ നേതാവ് സിയാദ് കരീം, മാധ്യമപ്രവർത്തകൻ മൂഴിയിൽ മുഹമ്മദ് ഷിബു, കേരള കോൺഗ്രസ്
എം നേതാവ് കെ. എസ്. പ്രമോദ്, ബാബു, ഇന്ദിരാ പ്രിയദർശിനി കൾച്ചറൽ വേദി സെക്രട്ടറി
ആർ. ശശിധരൻ നായർ, പൗരാവകാശ സംരക്ഷണ സമിതി പ്രസിഡന്റ് മാണിക്യം വിളാകം റഷീദ്,
അസോസിയേഷൻ ഭാരവാഹികളായ മുഹമ്മദ് ഇല്യാസ്, എം നസീർ, പന്തടിക്കുളം വിജയൻ, ഹെയർനുസ്സ ടീച്ചർ, ജസീം, വിനു. എസ്,
എ. മുഹമ്മദ്, ഷാജ ഇല്യാസ്, സുബൈന ബീവി, ഫാത്തിമ, അഫ്സൽ പത്താംകല്ല്
തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!