എ.കെ.ജി. നഗർ റെസിഡൻസ് അസോസിയേഷന്റേയും അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. മധുരവനം എന്ന പേരിൽ ഫലവൃക്ഷങ്ങൾ വച്ച് പിടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ആറ്റിങ്ങൽ നഗരസഭ കൗൺസിൽ അംഗം കെ.ജെ. രവികുമാർ ഉദ്ഘാടനം ചെയ്തു. ഇതു കൂടാതെ ഔഷധ സസ്യ ഉദ്യാനത്തിന്റേയും നിർമ്മാണം ആരംഭിച്ചു. അസോസിയേഷൻ പ്രസിഡന്റ് രാജേഷ് കൈപ്രത്ത്, സെക്രട്ടറി സന്തോഷ് കുമാർ, സ്കൂൾ ഹെഡ്മാസ്റ്റർ ജി.എൽ. നിമി, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എൻ. സാബു, അസോസിയേഷൻ ഭാരവാഹികൾ, മറ്റംഗങ്ങൾ കേഡറ്റുകൾ എന്നിവർ സംബന്ധിച്ചു. കേഡറ്റുകൾ പരിസ്ഥിതി ദിന റാലിയും സംഘടിപ്പിച്ചു.