വർക്കല : പാരിപ്പള്ളി – വർക്കല – ശിവഗിരി റോഡ് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിത കാല സത്യാഗ്രഹം രണ്ടാം ദിവസത്തിലേക്ക് കടന്നു. സമരത്തിന്റെ ഭാഗമായി ഇന്നലെ (ജൂൺ 5, തിങ്കൾ) പാരിപ്പള്ളി “സംസ്കാര” യുടെ നേതൃത്വത്തിൽ ധർണ്ണ സംഘടിപ്പിച്ചു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്മുൻ പ്രസിഡന്റ് പ്രൊഫ. വി.എസ്. ലീ ഉദ്ഘാടനം ചെയ്തു. എസ്.പ്രസേനൻ അധ്യക്ഷത വഹിച്ചു. കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ശ്രീകുമാർ പാരിപ്പള്ളി, സംസ്കാര സെക്രട്ടറി എസ്. അജിത്കുമാർ , ഡി.രഞ്ചൻ , ജി.രാജീവൻ , ജയചന്ദ്രൻ കിഴക്കനേല എന്നിവർ സംസാരിച്ചു.
സമരത്തിനു റോഡ് സംരക്ഷണ സമിതി ഭാരവാഹികളായ അഡ്വ. എസ്.ആർ അനിൽകുമാർ , വി. മണിലാൽ, പാരിപ്പള്ളി വിനോദ് എന്നിവർ നേതൃത്വം നൽകി.
ജൂൺ 6 ചൊവ്വാഴ്ച എക്‌സ് സർവീസ് ലീഗ് പാരിപ്പള്ളി യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള സത്യാഗ്രഹ സമരം തുടരും.