ആറ്റിങ്ങൽ: ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നടപ്പിലാക്കിയ പച്ചതുരുത്തിന്റെ ഉദ്ഘാടനം വൃക്ഷ തൈ നട്ടുകൊണ്ട് നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. കഴിഞ്ഞ ദിവസം നഗരസഭ ഏറ്റെടുത്ത മാമം ദേശീയപാതക്ക് സമീപത്തെ പുറമ്പോക്ക് ഭൂമിയിലാണ് തൈകൾ നട്ടത്. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ, കൗൺസിലർമാരായ എം.താഹിർ, ഒപി.ഷീജ, സെക്രട്ടറി കെഎസ്.അരുൺ, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ഹരിതകർമ്മസേന പ്രതിനിധികൾ, ജീവനക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.