ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി സിഐറ്റിയു ആറ്റിങ്ങൽ ഏര്യാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഒരു തൈ വെക്കാം തണലേകാം എന്ന സന്ദേശം നൽകി എല്ലാ പഞ്ചായത്തിലും പ്രധാന കേന്ദ്രങ്ങളിൽ ഫലവൃക്ഷ തൈകൾ നട്ടു. ആറ്റിങ്ങലിൽ കൃഷി ആഫീസിനു സമീപം സിഐറ്റിയു സംസ്ഥാന സെക്രട്ടറിയും ജില്ലാ പ്രസിഡൻ്റുമായ ആർ.രാമു ഉദ്ഘാടനം ചെയ്തു. സിഐറ്റിയു ഏര്യാ പ്രസിഡൻറ് എം.മുരളി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, കൃഷി ആ ഫീസർ പ്രമോദ് ,ശിവൻ ആറ്റിങ്ങൽ, റ്റി.ബിജു, ശശിധരൻ, ബൈജു, ഗായത്രി ദേവി, മനോഹരൻ തുടങ്ങിയവർ പങ്കെടുത്തു. ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ സംസ്ഥാന കമ്മറ്റിയംഗം ആർ.സുഭാഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് പി.സി. ജയശ്രീ, കെ.ശിവദാസ്, ബി.സതീശൻ, തുടങ്ങിയവർ പങ്കെടുത്തു. അഞ്ചുതെങ്ങിൽ ആർ.ജറാൾഡ് ഉദ്ഘാടനം ചെയ്തു.ബി.എൻ.സൈജു രാജ്, മിനി ജുഡ്, ജസ്റ്റിൻ ആൽബി തുടങ്ങിയവർ പങ്കെടുത്തു. മുദാക്കലിൽ ബി.രാജീവ് ഉദ്ഘാടനം ചെയ്തു. എ. അൻഫാർ ,മാത്യൂസ്, സോമൻ എന്നിവർ പങ്കെടുത്തു. കിഴുവിലത്ത് ജി.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.എസ്.അനിൽകുമാർ, ഹരീഷ് ദാസ് തുടങ്ങിയവർ പങ്കെടുത്തു. വക്കത്ത് കാരവിള പ്രകാശ് ഉദ്ഘാടനം ചെയ്തു. എ.ആർ.റസൽ പങ്കെടുത്തു.കടയ്ക്കാവൂർ എസ്.സാബു ഉദ്ഘാടനം ചെയ്തു.