ആലംകോട് : ലോക പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി ആലംകോട്, തൊട്ടിക്കല്ല് ദാറുൽ ഇർഷാദ് ഇസ്ലാമിക് അക്കാഡമി കാമ്പസിൽ വൃക്ഷത്തൈ നടീൽ നടന്നു. പ്രിൻസിപ്പൽ തൊളിക്കോട് സിദ്ദീഖ് മന്നാനി തൈ നടീൽ നിർവ്വഹിച്ചു. ജനറൽ സെക്രട്ടറി ഹാഫിള് ഷാഹിദ് മന്നാനി, കോ-ഓർഡിനേറ്റർ എം, ഐ.ഫസിലുദ്ദീൻ, വിദ്യാർത്ഥി പ്രതിനിധികൾ മുതലായവർ സന്നിഹിതരായിരുന്നു.
വൃക്ഷങ്ങൾ പ്രകൃതിയുടെ സംതുലിതാവസ്ഥയ്ക്ക് അനിവാര്യമാണ്. ഇന്ന് ലോകത്ത് വ്യാപകമായി വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കുന്നുണ്ട്. പകരം വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കേണ്ടത് പുതുതലമുറയുടെ കടമയാണ്. അതിന് അവരെ ബോധവൽക്കരിക്കുവാൻ പരിസ്ഥിതി ദിനാചരണവും വൃക്ഷത്തൈ നടീലും പ്രോത്സാഹജനകമാണെന്ന് പ്രിൻസിപ്പൽ പറഞ്ഞു. കുട്ടികൾക്കായി പരിസ്ഥിതി പോസ്റ്റർ നിർമ്മാണ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിച്ചു.