ലോക പരിസ്ഥിതി ദിനചാരണ ത്തിന്റെ ഭാഗമായി കേരള വനം വന്യ ജീവി വകുപ്പ് തിരുവനന്തപുരം സാമൂഹ്യ വന വത്കരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ ത്തിന്റെ ‘MISHTI’ (കണ്ടൽ തീര വന സംരക്ഷണ വും തദ്ദേശീയ ജനതയുടെ സുസ്ഥിര വരുമാനവും )പദ്ധതി യുടെ ആരംഭം കുറിച്ച് കൊണ്ടുള്ള കണ്ടൽ വനവത്കരണ പരിപാടി ചിറയിൻകീഴ് ആനത്തലവട്ടം കായൽ പരിസരത്തു നടന്നു.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ ബീഗം ജില്ലാതല പരിസ്ഥിതി ദിന ഉൽഘാടനം നിർവഹിച്ചു. ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. മുരളി അധ്യക്ഷത വഹിച്ചു. സാമൂഹ്യ വന വത്കരണ വിഭാഗം തിരുവനന്തപുരം ഡിവിഷൻ ഓഫീസർ സജു എസ് നായർ സ്വാഗതം പറഞ്ഞു. വാർഡ് അംഗങ്ങൾ ആയ ഷീബ, ശ്രീകുമാർ എന്നിവർ ആശംസ നേർന്നു സംസാരിച്ചു. ആറ്റിങ്ങൽ റേഞ്ച് ഓഫീസർ ഷൈജു. നന്ദി പറഞ്ഞു.പരിപാടിയിൽ ശർക്കര നോബിൾ സ്കൂൾ വിദ്യാർത്ഥികൾ, എൻആർഇജിഎസ് തൊഴിലാളികൾ, എസ്.എസ്.വി.എച്ച്. എസ്. എസ് എച്ച്എം അജിതകുമാരി എന്നിവരും പങ്കെടുത്തു.