“മരണമെണ്ണുന്നത് വരെ മൗനമാകരുതേ….”
ആറ്റിങ്ങൽ : ആറ്റിങ്ങൽ പൂവൻപാറ ക്ഷേത്രത്തിനു മുൻവശത്തെ വെള്ളക്കെട്ടിൽ അകപ്പെട്ട് ഒരു മാസത്തിടെ നടന്നത് നിരവധി അപകടങ്ങൾ. അടുത്തടുത്ത് നടന്ന മൂന്ന് അപകടങ്ങളിലും വാഹനങ്ങൾ ഭാഗികമായി തകർന്നിട്ടുണ്ട്. ഭാഗ്യം കൊണ്ട് മാത്രമാണ് മൂന്നു അപകടത്തിലും യാത്രക്കാർ രക്ഷപെട്ടത്. വേനൽക്കാലത്തെ മഴയിൽ ഉണ്ടായ വെള്ളക്കെട്ട് മൂലമാണ് ഈ അപകടങ്ങളെല്ലാം. എന്നാൽ ഇനി വരുന്ന മഴക്കാലത്ത് അതിന്റെ തോത് എത്രത്തോളം വർദ്ദിക്കുമെന്ന് പറയാൻ കഴിയില്ല. ഒരു ദുരന്തത്തിനു കാത്തു നിൽക്കാതെ എത്രയും പെട്ടെന്ന് ഈ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി എടുത്തില്ലെങ്കിൽ വൻ അപകടങ്ങൾ ഉണ്ടാകും. ഇന്നലെ രാത്രി 11:30 യോട് കൂടി ഇവിടെ ഉണ്ടായ അപകടം. കൊല്ലം ഭാഗത്തുനിന്നും വന്ന കാർ ക്ഷേത്രത്തിനു മുൻ വശത്തെ വെള്ളക്കെട്ടിൽ പെട്ട് നിയന്ത്രണം വിട്ട് റോഡിന്റെ വേലി കമ്പിയിൽ ഇടിച്ചുകയറി . യാത്രക്കാർ പരിക്കില്ലാതെ രക്ഷപെട്ടു.
Also read: ആറ്റിങ്ങലിൽ ദേശീയപാതയിലെ വെള്ളക്കെട്ട് അപകടങ്ങൾ പതിവാക്കുന്നു, മൗനം പാലിച്ച് അധികൃതർ –