മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മംഗലപുരം ഗ്രാമപഞ്ചായത്തിൽ ഹരിത സഭ സംഘടിപ്പിച്ചു. 2023 മാർച്ച് 15 മുതൽ ജൂൺ 1 വരെ നടന്ന പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടായ പുരോഗതിയും മാറ്റങ്ങളും, നേരിട്ട പ്രതിസന്ധികളും തടസ്സങ്ങളും, അവ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികളും ജനകീയ പരിശോധനയ്ക്ക് വിധേയമാക്കുകയാണ് ഹരിത സഭയുടെ മുഖ്യലക്ഷ്യം. വൈസ് പ്രസിഡന്റ് മുരളീധരന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ ഷീല, ബിനി, ജുമൈലാബീവി വനജകുമാരി, തോന്നയ്ക്കൽ രവി, ശ്രീലത, ജയ, ഖുറൈഷ ബീവി, കവിത, ലൈല, ശ്രീചന്ദ്, സുനിൽ, കരുണാകരൻ, മീന അരുൺകുമാർ, അജികുമാർ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി ഉൾപ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരും പങ്കെടുത്തു. റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, യുവജന സംഘടന പ്രതിനിധികൾ, കുടുംബശ്രീ അയൽക്കൂട്ട എഡിഎസ്, സിഡ്‌സ് പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ, വാർഡ് തല ആരോഗ്യ ജാഗ്രത സമിതി പ്രതിനിധികൾ, വനിത സംഘടന പ്രതിനിധികൾ പെൻഷനേഴ്സ് യൂണിയൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഹരിത സേനയെ ആദരിക്കുകയും പരിസ്ഥിതി ദിന സന്ദേശം നൽകുകയും പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.പ്രവർത്തന പുരോഗതി അവലോകന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു.
