ആറ്റിങ്ങൽ : ദേശാഭിമാനി അക്ഷരമുറ്റം പരിപാടിയുടെ ഭാഗമായി ദേശാഭിമാനി ദിനപത്രം ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് കൈമാറി. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പത്രം കുട്ടികൾക്ക് കൈമാറിക്കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന പരിപാടിയിൽ മുനിസിപ്പൽ ടൗൺ സർവ്വീസ് സഹകരണ സംഘം പ്രസിഡന്റ് എം.മുരളി, സിപിഎം ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ്, ബിജു പാറക്കൽ, പിടിഎ പ്രസിഡന്റ് വിജുകുമാർ, വൈസ് പ്രസിഡന്റ് ഹരികുമാർ, പ്രിൻസിപ്പൽ അജിത, വി.എച്ച്.എസ്.സി പ്രിൻസിപ്പൽ ഹസീന, ഹെഡ്മാസ്റ്റർ അനിൽകുമാർ, എൻഎസ്എസ് വോളന്റിയർമാർ, എസ്പിസി കേഡറ്റുകൾ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. മുനിസിപ്പൽ ടൗൺ സർവ്വീസ് സഹകരണ സംഘമാണ് സ്കൂൾ അധ്യയന വർഷത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ സൗജന്യമായി 25 ദേശാഭിമാനി ദിനപത്രം മുടങ്ങാതെ സ്കൂളിൽ എത്തിക്കുന്നത്.
