മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് ഹരിതസഭ

IMG-20230608-WA0032

മണമ്പൂര്‍ ഗ്രാമപഞ്ചായത്ത് ഹരിതസഭ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് തൊപ്പിച്ചന്ത ഇന്ദിര മിനി റീജന്‍സി ഹാളില്‍ ആറ്റിങ്ങല്‍ എം.എല്‍.എ ഒ എസ് അംബിക ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ട് പ്രസിഡന്‍റ് എ നഹാസ് യോഗത്തില്‍ അവതരിപ്പിച്ചു. പരിസ്ഥിതിദിന സന്ദേശം ജില്ലാപഞ്ചായത്ത് അംഗം പ്രിയദര്‍ശിനിയും പരിസ്ഥിതിദിന പ്രതിജ്ഞ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സുധീറും ചൊല്ലിക്കൊടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ലിസി വി തമ്പിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബൈജു, ക്ഷേമകാര്യ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജയന്തി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ജില്ലാ ശുചിത്വമിഷന്‍ പ്രതിനിധി എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി ബിജുകുമാര്‍ യോഗത്തിന് നന്ദി രേഖപ്പെടുത്തി. ഹരിതകര്‍മ്മ സേനാംഗങ്ങളെ യോഗത്തില്‍ അനുമോദിക്കുകയും സോഷ്യല്‍ ഓഡിറ്റിനായുള്ള റിപ്പോര്‍ട്ട് ഓഡിറ്റിംഗ് ടീം കണ്‍വീനര്‍ക്ക് പ്രസിഡന്‍റ് കൈമാറുകയും ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!