ആധുനിക സൗകര്യങ്ങളോടെ കിഴുവിലം ഗ്രാമപഞ്ചായത്ത് ഓഫീസ് നവീകരിച്ചു

IMG-20230608-WA0066

നവീകരിച്ച കിഴുവിലം ഗ്രാമപഞ്ചായത്ത് ഓഫീസ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമങ്ങളിലെ ജനങ്ങളുടെ പ്രധാന ആശ്രയ കേന്ദ്രമാണ് പഞ്ചായത്ത് ഓഫീസുകളെന്നും പഞ്ചായത്ത് ഓഫീസിൽ എത്തുന്ന എല്ലാവർക്കും വേർതിരിവുകളില്ലാതെ സേവനം നൽകണമെന്നും മന്ത്രി പറഞ്ഞു. അർഹത എന്നതായിരിക്കും സേവനങ്ങൾക്കുള്ള മാനദണ്ഡമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സേവനങ്ങൾ കൂടുതൽ കാര്യക്ഷമമായും സമയബന്ധിതമായും നൽകുന്നതിന് സജ്ജമാക്കിയ ഫ്രണ്ട് ഓഫീസിന്റെ ഉദ്ഘാടനവും വിദ്യാഭ്യാസ മന്ത്രി നിർവഹിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടിയ എസ്.വാസുദേവൻ സ്മാരക ഡിജിറ്റൽ ഹാൾ വി.ജോയി എം.എൽ.എയും ടേക്ക് എ ബ്രേക്ക് കെട്ടിടം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ഷൈലജ ബീഗവും ഉദ്ഘാടനം ചെയ്തു. പ്ലാൻ ഫണ്ട്, ശുചിത്വ ഫണ്ട്, സെൻട്രൽ ഫിനാൻസ് കമ്മിറ്റി ഗ്രാൻഡ് ഫണ്ട് എന്നിവയിൽ നിന്നും 40 ലക്ഷത്തോളം രൂപയാണ് പഞ്ചായത്ത് ഓഫീസിന്റെ നവീകരണത്തിനായി ചെലവാക്കിയത്.

കിഴുവിലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.മനോമണി, ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ.പി.സി, മറ്റ് ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!