Search
Close this search box.

പാട്ടത്തിൽ എൽ. പി. സ്കൂളിൽ 1 കോടി രൂപ മുടക്കി നിർമ്മിച്ച പുതിയ സ്കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു

IMG-20230609-WA0170

മംഗലപുരം ഗ്രാമപഞ്ചായത്ത്‌ സർക്കാർ സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾക്ക് വഴിയൊരുക്കിയത് ജനകീയസൂത്രണ പദ്ധതിയായിരുന്നു എന്ന് മന്ത്രി വി.ശിവൻകുട്ടി. പാട്ടത്തിൽ എൽ. പി. സ്കൂളിൽ 1 കോടി രൂപ മുടക്കി നിർമ്മിച്ച പുതിയ സ്കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കൂടി വന്നതോടെ ലോകത്ത് എവിടെയും ലഭിക്കുന്ന ഗുണമേന്മയുള്ള വിദ്യാഭ്യാസം എന്ന നിലവാരത്തിലേക്ക് കേരളത്തിലെ വിദ്യാഭ്യാസരം മാറിയതിന്റെ തുടർച്ചയാണ് സ്മാർട്ട് ക്ലാസ് റൂമുകൾ ഉൾപ്പെടുന്ന ആധുനിക സൗകര്യങ്ങൾ ഉള്ള കെട്ടിടങ്ങൾ സർക്കാർ നിർമ്മിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ വി. ശശി എം. എൽ. എ അധ്യക്ഷത വഹിച്ചു . മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം,ജില്ലാ പഞ്ചായത്ത് അംഗം കെ. വേണുഗോപാലൻ നായർ, ബ്ലോക്ക് പ്രസിഡന്റ് ഹരിപ്രസാദ്, ബ്ലോക്ക് വൈസ് പ്രസിഡന്റ് അനീജ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മുരളീധരൻ നായർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. പി.ലൈല, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ എ.എസ്, പഞ്ചായത്ത്‌ അംഗങ്ങളായ ശ്രീലത. എസ്,തോന്നക്കൽ രവി, വി.അജികുമാർ, എസ്. കവിത,ജുമൈല ബീവി, എഇഒ രവികുമാർ,പഞ്ചായത്ത്‌ അംഗം വനജകുമാരി, ബിആർസി ഉണ്ണികൃഷ്ണൻ പാറയിക്കൽ,പിടിഎ പ്രസിഡന്റ് രാജശേഖരൻ നായർ, സ്കൂൾ ഹെഡ്മാസ്റ്റർ കൃഷ്ണൻകുട്ടി, നൗഷാദ്, ബീന തുടങ്ങിയവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!