മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു : മത്സ്യത്തൊഴിലാളികൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മത്സ്യതൊഴിലാളികൾ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.പുതുക്കുറിച്ചി സ്വദേശി സുരേഷിൻ്റെ ഉടമസ്ഥതയിലുള്ള സഖാവ് എന്ന വള്ളമാണ് മറിഞ്ഞത്. ഇന്ന് രാവിലെ 9:30 മണിയോടെയായിരുന്നു സംഭവം.

വള്ളത്തിൽ ഉണ്ടായിരുന്ന യേശുദാസ്, അലക്സാണ്ടർ, സുരേഷ് എന്നിവർ കരയിലേക്ക് നീന്തി രക്ഷപ്പെട്ടുകയായിരുന്നു . അഴിമുഖപ്രവേശന കവാടത്തിൽ വച്ച് മറ്റൊരു വെള്ളത്തിന് കടന്നുപോകാൻ വഴിയൊരുക്കിയപ്പോഴാണ് വള്ളം അപകടത്തിൽപ്പെട്ടത്.

അഴിമുഖത്ത് മറിഞ്ഞ വെള്ളം പിന്നീട് കടലിലേക്ക് ഒഴുകിപ്പോയി തുടർന്ന് മത്സ്യത്തൊഴിലാളികളും മറൈൻ എൻഫോഴ്സ്മെൻ്റും നടത്തിയ തിരച്ചിലിൽ ബോട്ട് കടലിൽ നിന്നും കണ്ടെത്തി, കരയ്ക്കെത്തിക്കുകയായിരുന്നു.

വള്ളത്തിൽ നിന്നും വലകൾ നഷ്ടപ്പെട്ടു. അപകടങ്ങൾ തുടർകഥയായി മാറിയ മുതലപ്പൊഴിയിൽ മൺസൂൺ കാലം ആരംഭിക്കുമ്പോൾ തന്നെ വീണ്ടും അപകടം സംഭവിക്കുകയാണ്. അഴിമുഖത്തെ ആഴക്കുറവാണ് അപകടകാരണമായി മത്സ്യത്തൊഴിലാളികൾ പറയുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!