Search
Close this search box.

റോഡ് സംരക്ഷണ സമിതിയുടെ അനിശ്ചിതകാല സമരം ഒരാഴ്ച പിന്നിട്ടു

IMG-20230610-WA0067

വർക്കല : പാരിപ്പള്ളി – വർക്കല – ശിവഗിരി റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം ഒരാഴ്ച പിന്നിട്ടു. ശനിയാഴ്ച കടമ്പാട്ടുകോണം യങ് മെൻസ് അസോസിയേഷന്റെ (കെ.വൈ.എം.എ) പാരിപ്പള്ളിയുടെ ആഭിമുഖ്യത്തിൽ നടന്ന ധർണ്ണ കൊല്ലം ശ്രീനാരായണ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. കെ.വൈ എം.എ രക്ഷാധികാരി എൻ. സതീശൻ അധ്യക്ഷത വഹിച്ചു.

ജി. രാജേഷ്, എസ് മഹേഷ് ലാൽ, ശ്രീകുമാർ പാരിപ്പള്ളി, എസ്. പ്രകാശൻ, ശാന്തികുമാർ, ജി. രാജീവ്, സഞ്ജിത്ത് കുമാർ എന്നിവർ സംസാരിച്ചു.

സമരത്തിനു റോഡ് സംരക്ഷണ സമിതി ഭാരവാഹികളായ അഡ്വ. എസ്.ആർ അനിൽകുമാർ , വി. മണിലാൽ, പാരിപ്പള്ളി വിനോദ് എന്നിവർ നേതൃത്വം നൽകി.

ഞായറാഴ്ച പാരിപ്പള്ളി ജി.എൽ. പി.എസ് റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സത്യാഗ്രഹ സമരം ഗാന്ധി പീസ് ഫൗണ്ടേഷൻ പുരസ്ക്കാര ജേതാവ് ജി. പ്രേമാനന്ദ് ഉദ്ഘാടനം ചെയ്യും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!