ആറ്റിങ്ങൽ ദേശീയപാതയിലെ പൂവൻപാറ ക്ഷേത്രത്തിനു മുൻവശത്തുള്ള വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി എ.ഡി.എം അനിൽ ജോസിന്റെ നേതൃത്വത്തിൽ റവന്യൂ, ദേശീയപാത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
ഇവിടെ വെള്ളക്കെട്ട് മൂലം ഉണ്ടാകുന്ന അപകടങ്ങളും ഉണ്ടാവാൻ സാധ്യതയുള്ള അപകടങ്ങളെ കുറിച്ചും ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം നിരന്തരം വാർത്ത നൽകിയിരുന്നു.
ദേശീയ പാതയിലെ ബ്ലാക്ക് സ്പോട്ട് പരിഹരിക്കുന്നതിന് നിർമ്മാണം നടന്ന സ്ഥലത്ത് വെള്ളക്കെട്ടുണ്ടായത് നിർമ്മാണത്തിലെ എന്തെല്ലാം അപാകതകൾ കൊണ്ടാണോ എന്നും, ജലം ഒഴുകി പോകുന്നതിനായി നിർമ്മിച്ച സംവിധാനങ്ങൾ തടസ്സപ്പെട്ടിട്ടുണ്ടോ എന്നും വിശദമായ അന്വേഷണം നടത്തി വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ആവശ്യമായ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്ന് എ. ഡി. എം ന്റെ നേതൃത്വത്തിൽ എത്തിയ ഉദ്യോഗസ്ഥ സംഘം ഉറപ്പുനൽകിയതായി എംഎൽഎ അറിയിച്ചു.
ആറ്റിങ്ങൽ വാർത്ത ഡോട്ട് കോം ജൂൺ 6നു നൽകിയ വാർത്തയും അതിനു മുൻപ് നൽകിയ റിപ്പോർട്ടുകളും കാണാം :
ദേശീയപാതയിൽ ആറ്റിങ്ങൽ പൂവൻപാറയിലെ വെള്ളക്കെട്ട് മരണക്കെണി, അപകടങ്ങൾ പതിവാകുന്നു
ആറ്റിങ്ങലിൽ ദേശീയപാതയിലെ വെള്ളക്കെട്ട് അപകടങ്ങൾ പതിവാക്കുന്നു, മൗനം പാലിച്ച് അധികൃതർ
ആറ്റിങ്ങൽ പൂവൻപാറയിൽ മരണക്കെണിയായി വെള്ളക്കെട്ട്! സ്കൂട്ടർ കാറിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്