Search
Close this search box.

തോന്നയ്ക്കൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി വൃന്ദ ദേശീയ നീന്തൽ ടീമിലേക്ക്…

IMG-20230614-WA0086

തോന്നയ്ക്കൽ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി വൃന്ദ ദേശീയ നീന്തൽ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നിരവധി മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങൾ നേടിയിട്ടുള്ള വൃന്ദ സംസ്ഥാന തലത്തിൽ 100 മീറ്റർ , 200 മീറ്റർ ഫ്രീ സ്റ്റെയിലും, 100 മീറ്റർ , 200 മീറ്റർ ബാക്ക് സ്ടോക്കിലും സ്വർണ്ണ മെഡൽ നേടികൊണ്ടാണ് ഈ നേട്ടം കൈവരിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ വുന്ദയെ അഭിനന്ദിച്ചു. എസ്എംസി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ അധ്യക്ഷനായിരുന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ജസ്സി ജലാൽ, എച്ച്എം സുജിത്ത്. എ, സ്റ്റാഫ് സെക്രട്ടറിമാരായ ജാസ്മിൻ. എച്ച്എ , ബീന, പിടിഎ അംഗം വിനയ് എന്നിവർ ആശംസകൽ അറിയിച്ച് സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!