Search
Close this search box.

മൻസൂണും കുട്ടികളും- ഹയർസെക്കന്ററി വിദ്യാർത്ഥികൾക്കായി വേറിട്ട പഠനപരിപോഷണ പരിപാടിയുമായി എസ് എസ് കെ.

IMG-20230614-WA0040

ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് വേറിട്ട പഠനപരിപാടിയുമായി സമഗ്ര ശിക്ഷാ കേരള. 2022-23 ൽ കേരളത്തിലെ 256 വിദ്യാലയങ്ങളിൽ കേരള സ്കൂൾ വെതർ സ്റ്റേഷൻ എന്നപേരിൽ കാലാവസ്ഥ നിലയങ്ങൾ സ്ഥാപിച്ചു. ദൂമിശാസ്ത്രം ഐശ്ചികമായുള്ള ഹയർ സെക്കന്ററി സ്കുകളിലാണ് ഇവ സ്ഥാപിച്ചത്. ഈ പദ്ധതിയുടെ തുടർച്ചയായി ഈ വർഷം ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന പദ്ധതിയാണ് മൺസൂണും കുട്യോളും. ഈ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കാലാവസ്ഥ നീരീക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന 34 സ്കുളുകളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏകദിന ശില്പശാല സംഘടിപ്പിച്ചു. കാര്യവട്ടം തുണ്ടത്തിൽ മാധവവിലാസം ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ശില്പശാല കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ കാലാവസ്ഥ ശാസ്ത്രജ്ഞൻ പ്രൊഫസർ ഡോ. കെ മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ രാജീവ് പി. എൽ അധ്യക്ഷനായ യോഗത്തിൽ എസ്. എസ്. കെ തിരുവനന്തപുരം ഡിപിസി  എസ് ജവാദ് സ്വാഗതവും കണിയാപുരം ബി പിസി ഡോ. ഉണ്ണികൃഷ്ണൻ പാറയ്ക്കൽ നന്ദിയും രേഖപ്പെടുത്തി. എസ് എസ് കെ സംസ്ഥാന കൺസൾട്ടന്റ് എ കെ സുരേഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. മൺസൂൺ മനുഷ്യ ജീവിതവും എന്ന വിഷയത്തിൽ ദേശീയ ഭൗമശാസ്ത്രപഠന കേന്ദ്രം സൈന്റിസ്റ്റ് ഡോ. രശ്മി ക്ലാസ് നയിച്ചു. കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിലെ വിവരങ്ങൾ ശേവരിക്കുന്നതിനായി എസ് എസ് കെ തയ്യാറാക്കിയ ദിനാവസ്ഥ രജിസ്റ്റർ ഡോ. മോഹൻ കുമാർ പ്രകാശനം ചെയ്തു. പരിശീലകരായ ഡോ. ജയദേവൻ, ഡോ. ജാസ്സിം,ആശാദേവി രശ്മി എന്നിവർ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!