Search
Close this search box.

ചോദിച്ചയുടനെ പൊറോട്ട നൽകിയില്ല, തട്ടുകട നടത്തുന്ന സ്ത്രീയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ചു, സംഭവം ചിറയിൻകീഴിൽ.

eiKNYPV14950

ചിറയിൻകീഴ് : തട്ടുകടയിൽ ചോദിച്ച ഉടനെ പൊറോട്ട നൽകാത്തതിനെ തുടർന്ന് കട നടത്തുന്ന സ്ത്രീയുടെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് ആക്രമിച്ച പ്രതികൾ അറസ്റ്റിൽ.കിഴിവിലം സ്വദേശികളായ ആക്കോട്ടു വിളവീട്ടിൽ ഉണ്ണി എന്ന് വിളിക്കുന്ന അജിത്ത്, പ്രതിഭ ജംഗ്ഷനിൽ മേലെ തുണ്ടുവിള വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന അനീഷ്, എസ് എൻ ജംഗ്ഷന് സമീപം പുത്തൻ വിള വീട്ടിൽ മാരി എന്ന് വിളിക്കുന്ന വിനോദ് എന്നിവരാണ് അറസ്റ്റിൽ ആയത്. കഴിഞ്ഞ 14നായിരുന്നു കേസിന് ആസ്പദമായ സംഭവം.

ചിറയിൻകീഴ് കുറക്കടയിൽ പ്രവർത്തിക്കുന്ന ഏകൂസ് തട്ടുകടയിൽ എത്തിയ പ്രതികൾ കഴിക്കാൻ പൊറോട്ട ആവശ്യപ്പെട്ടു. ആ സമയം കടയിൽ കഴിക്കാൻ ഇരുന്നവർക്ക് നൽകിയത് കൊണ്ട് ആവശ്യത്തിന് പൊറോട്ട സ്റ്റോക്ക് ഉണ്ടായിരുന്നില്ല. ഉടൻ തയ്യാർ ചെയ്ത് തരാമെന്ന് പറഞ്ഞെങ്കിലും പ്രതികൾ അത് കേൾക്കാൻ കൂട്ടാക്കിയില്ല. പ്രകോപിതരായ പ്രതികൾ ചിക്കൻ പാചകം ചെയ്യാൻ തിളപ്പിച്ചിരുന്ന എണ്ണ കടയുടമയായ 65 വയസ്സുള്ള ഓമനയുടെ ദേഹത്തേക്ക് ഒഴിച്ചു. ഇത് കണ്ടുനിന്ന ഓമനയുടെ ബന്ധുവായ ദീപു പ്രതികളെ തള്ളി മാറ്റുകയും കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുവാൻ കടയ്ക്കുള്ളിലേക്ക് തള്ളിമാറ്റി ഷട്ടർ ഇട്ടു. തുടർന്ന് ഗുരുതരമായി പുള്ളലേറ്റ ഓമനയെ ഉടൻതന്നെ ആംബുലൻസ് മെഡിക്കൽ കോളേജിൽ എത്തിച്ചു.മറ്റു ചില അസുഖങ്ങളും ഉള്ള ഓമനയുടെ മരുന്നുകൾ എടുക്കാനായി ദീപു മെഡിക്കൽ കോളേജിൽ നിന്നും തിരികെ കുറക്കടയിലുള്ള കടയിൽ എത്തി. ഈ സമയം വീണ്ടും ഒരു ഓട്ടോറിക്ഷയിൽ അവിടെ എത്തിയ പ്രതികൾ ദീപുവിനെ മാരകമായി മർദ്ദിക്കുകയും ദീപുവിന്റെ ഇരുചക്രവാഹനവും കടയും അടിച്ചു നശിപ്പിച്ചു. മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാനായി ഓടി അടുത്തുള്ള കടയിൽ കയറിയ ദീപുവിനെ അവിടെ വച്ചും മർദ്ദിക്കുകയും വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേൽപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്തു .സമീപത്തുള്ള ആ കടയും അക്രമികൾ നശിപ്പിച്ചു. സംഭവമറിഞ്ഞ പോലീസ് എത്തുമ്പോൾ പ്രതികൾ അവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. തുടർന്ന് ചിറയിൻകീഴ് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസിന്റെ അന്വേഷണത്തിൽ പ്രതികൾ ആയുധവും സഞ്ചരിക്കാൻ ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും ഉൾപ്പെടെ പിടിയിലായി.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇവർ.
ഇതിൽ ഉണ്ണി എന്ന് വിളിക്കുന്ന അജിത്തിന് 17 ഓളം കേസുകൾ ഉണ്ട്. ഇയാൾ കാപ്പ നിയമം പ്രകാരമുള്ള ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയിട്ട് പത്ത് ദിവസം ആയിട്ടേയുള്ളൂ.അപ്പു എന്ന് വിളിക്കുന്ന അനീഷിന് 19 കേസും, മാരി എന്ന് വിളിക്കുന്ന വിനോദിന് മൂന്നു കേസുകളും നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!