പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് രാവിലെയാണ് അപകടം നടന്നത്. കാറിൽ ഉണ്ടായിരുന്ന 4 പേരിൽ ഒരാളെ രക്ഷപ്പെടുത്തി. മറ്റുള്ളവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്. പൊന്മുടി 22ആം വളവിൽ ഫോറസ്റ്റ് ഓഫീസിനു സമീപമാണ് അപകടം നടന്നത്. കനത്ത മഴയുണ്ടായിരുന്നതിനാൽ മഞ്ഞ് മൂടി കിടക്കുന്നതും രക്ഷാപ്രവർത്തനത്തിനു തടസ്സമാണെന്നാണ് ലഭിക്കുന്ന വിവരം. കാറിൽ ഉള്ളവരെ കുറിച്ചുള്ള വിവരങ്ങളോ മറ്റും പുറത്ത് വന്നിട്ടില്ല.
