തിരുവനന്തപുരം -മുസ്ലിം ലീഗ് ദക്ഷിണ മേഖല ശാക്തികരണ മിഷന്റെ തിരുവനന്തപുരം ജില്ലയിലെ പ്രവർത്തനങ്ങളുടെ ഭാഗമായി പുതിയ ശാഖ കമ്മിറ്റികളും പുതിയ പ്രവർത്തകരും എന്ന മുദ്രാവാക്യം ഉയർത്തിയുള്ള ടാർജറ്റ് 202l എന്ന പദ്ധതിയ്ക്ക് ചിറയിൻകീഴ് നിയോജക മണ്ഡലത്തിൽ തുടക്കമായി.
കണിയാപുരത്ത് നടന്ന ശാക്തീകരണ സംഗമത്തിൽ വെച്ച് ടാർജറ്റ് 2021 മുസ്ലിം ലീഗ് ഉന്നതിധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു, പുതുതായി മുസ്ലിം ലീഗ് ചേർന്നവർക്ക് അദ്ദേഹം മെമ്പർഷിപ്പ് നൽകി, മണ്ഡലം പ്രസിഡൻറ് കബീർ കടവിളാകം അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം ജന:സെക്രട്ടറി ഷഹീർ ജി അഹമ്മദ് സ്വാഗതം പറഞ്ഞു, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പ്രഫസർ തോന്നയ്ക്കൽ ജമാൽ, ജന:സെക്രട്ടറി അഡ്വ: കണിയാപുരം ഹലീം, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ചാന്നാങ്കര എം പി കുഞ്ഞ്, യൂത്ത് ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ഷഹീർ ഖരീം, എം.എസ് കമാലുദ്ദീൻ, പെരുമാതുറ ഷാഫി, മുനീർ കുരവിള, തൗഫിക്ക് ഖരീം, നവാസ് മാടൻവിള,സനോജ് സാലി കറുവാമൂട്, നിഹാസ് അബൂബക്കർ, നാദിർഷ എന്നിവർ സംസാരിച്ചു
ചിത്രം -മുസ്ലിം ലീഗ് ദക്ഷിണ മേഖല ശാക്തികരണ മിഷന്റെ ഭാഗമായി ചിറയിൻകീഴ് മണ്ഡലത്തിൽ ആരംഭിച്ച ടാർജറ്റ് 2021ന് റ ഭാഗമായി മുസ്ലിം ലീഗിൽ അംഗത്വം എടുത്ത സനോജ് സാലിയ്ക്ക് പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ മെമ്പർഷിപ്പ് നൽകുന്നു,