കലാ കായിക സാമൂഹിക സന്നദ്ധ സേവനരംഗങ്ങളിൽ മുൻനിരയിലുള്ള അഞ്ചുതെങ്ങ് വൈ.ടു.കെ പ്രിൻസസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പുനഃസംഘടിപ്പിച്ചു.
വൈ.ടു.കെ ജൻക്ഷനിൽ സംഘടിപ്പിച്ച ആലോചനയോഗത്തിന്റെ ഉദ്ഘാടനം സാമൂഹ്യപ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ നിർവ്വഹിച്ചു.ക്ലബ്ബിന്റെ സ്ഥാപക അംഗങ്ങളായ സലിം, ജയൻ, സുനി, സാജൻ, മനു, സുനീഷ്, റിജോ, ഷിബുരാജ്, ആൽബർട്ട്, രജനി, അനീഷ് തുടങ്ങിയവർ പങ്കെടുത്ത ആലോചനായോഗത്തിൽ ക്ലബ്ബിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജോസ് പ്രസിഡന്റ്, സജിത്ത് (സനൽ) സെക്രട്ടറി, സാംസൺ ജനറൽ സെക്രട്ടറി, സ്പോട്സ് ക്യാൻവീനർ സ്റ്റാലിൻ, ട്രഷറർ ജിജിൻ എന്നിവരെയും, സെമിൻ, സ്മിത്ത്, റിജു, അബി, ജോമോൻ, ജോബ്, അപ്പു, റീജൻ, ശ്യം, ജിയോ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
 
								 
															 
								 
								 
															 
															 
				

