കിളിമാനൂർ :ദേശീയ വായന ദിനത്തിൽ പുസ്തക പ്പൂക്കളം ഒരുക്കിയും ദീപം തെളിയിച്ചും കുരുന്നുകൾ വായന ദിനം ആഘോഷമാക്കി. കുട്ടി പുസ്തകങ്ങൾ കൊണ്ട് നിറഞ്ഞ പുസ്തക തൊട്ടിലും പുസ്തകമരംവും ‘സർവ്വരും വായനയിലേക്ക്’ എന്ന അക്കാദമിക് മാസ്റ്റർ പ്ലാനിലെ പ്രഖ്യാപിത ലക്ഷ്യത്തിനോക്കുകയാണ് വിദ്യാലയം. ഗവ : എൽ.പി.എസ് പകൽക്കുറി. പി.എൻ പണിക്കർ അനുസ്മരണാർത്ഥം ജൂൺ 19 മുതൽ 25 വരെ നടക്കുന്ന വായന വാരാചരണം പള്ളിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മാധവൻകുട്ടി ഉദ്ഘാടനം ചെയ്തു. “ഒരു കുട്ടി, ഒരു അധ്യാപിക ഒരു പുസ്തകം പിന്നെ ഒരു പേന” എന്ന മലാലയുടെ പ്രശസ്തമായ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം സംസാരിച്ചു. പ്രഥമാധ്യാപകൻ മനോജ് ബി.കെ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനായ ഓയൂർ സുൽഫി വായനാദിന സന്ദേശം നൽകുകയും വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ. ആർ , വാർഡ് മെമ്പർ രഘുത്തമൻ,
എം.പി.ടി.എ പ്രസിഡന്റ് ശ്രീലത രതീഷ് എന്നിവർ സംസാരിച്ചു. വിദ്യാരംഗം സ്കൂൾ കോ-ഓർഡിനേറ്റർ ജിനു.ജെ.ജോൺ നന്ദി പറഞ്ഞു.