ആറ്റിങ്ങൽ: വധശ്രമം, അബ്കാരി കേസുകൾ തുടങ്ങിയ നിരവധി കേസുകളിലെ പ്രതിയെ പോലീസ് ഗുണ്ടാ ആക്റ്റ് പ്രകാരം അറസ്റ്റ് ചെയ്തു. മുദാക്കൽ കരിക്കകംകുന്ന് ചരുവിള പുത്തൻ വീട്ടിൽ മനീഷ്(26) നെയാണ് ഗുണ്ടാ ആക്ട് പ്രകാരം ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ കളക്ടറുടെ കാപ്പ ഉത്തരവ് പ്രകാരം ഒളിവിലായിരുന്ന പ്രതിയെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി ജയകുമാർ റ്റി യുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ ഐഎസ്എച്ച്ഒ തൻസീം അബ്ദുൾ സമദ്, എസ്.ഐ അഭിലാഷ്, ജി എസ് സി പി ഓമാരായ ശരത്, റിയാസ് എന്നിവരടങ്ങിയ സംഘമാണ് കരിക്കകംകുന്നിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.