വർക്കല : വളരെ ചുരുങ്ങിയ കാലം കൊണ്ട് ജനശ്രദ്ധ നേടിയ ക്വീൻ ബീ ഇപ്പോൾ സൗന്ദര്യ ലോകത്തേക്കും ചുവട് വെയ്ക്കുന്നു. വസ്ത്രവും മുഖ സൗന്ദര്യവും എക്കാലവും ആളുകൾ കൂടുതൽ ഭംഗി ഉള്ളതാക്കാൻ ശ്രമിക്കാറുണ്ട്. നല്ല വസ്ത്രം എന്നത് പോലെ നല്ല ഉണർവും തെളിച്ചവും തിളക്കവുമുള്ള മുഖം വേണമെന്നും ആഗ്രഹിക്കുന്നവരാണ് എല്ലാവരും. അതിനുവേണ്ടി ക്വീൻ ബീ 2023 ജൂൺ 25 ഞായർ മുതൽ പുതിയ ഒരു സംരഭം കൂടി തുടങ്ങുകയാണ്.
2020 ജനുവരി 26 ന് വർക്കല പാളയംകുന്നിൽ പ്രവർത്തനം തുടങ്ങിയ ക്വീൻ ബീ വുമൺ ആൻഡ് കിഡ്സ് സ്റ്റോർ ഫാഷൻ രംഗത്ത് തങ്ങളുടേതായ ഇടം കണ്ടെത്തിയത് വളരെ പെട്ടെന്നാണ്.മെട്രോ സിറ്റികളിൽ വലിയ വിലയിൽ മാത്രം ലഭ്യമായിരുന്ന ഹൈ ക്വാളിറ്റിയും ട്രെൻഡി വസ്ത്രങ്ങളും ഒരു നാട്ടിൻപുറത്തെ ഷോപ്പിൽ വളരെ കുറഞ്ഞ വിലയിൽ അവതരിപ്പിച്ചപ്പോൾ കിലോമീറ്റർ അകലങ്ങളിൽ നിന്നുവരെ ക്വീൻ ബീ ക്ക് സ്ഥിരം ഉപഭോക്താക്കളായി. ഈ ഒരു മുതൽക്കൂട്ടാണ് മറ്റുള്ളവയിൽ നിന്നൊക്കെ വ്യത്യസ്തമായ ഒരു മേക്കപ്പ് സ്റ്റുഡിയോ തുടങ്ങാൻ പ്രേരണയായത്. ലോക പ്രശസ്തമായ ബ്രാൻഡുകളുടെ പ്രൊഡക്ടുകൾ ഉപയോഗിച്ച് കൊണ്ട് ബ്രൈഡൽ മേക്കപ്പിന് ഏറെ പ്രാധാന്യം കൊടുത്തു കൊണ്ടും ലോക നിലവാരത്തിലുള്ള സലൂൺ ഒരുക്കിയുമാണ് ക്വീൻ ബീ ബുട്ടീക്ക് & ബ്യൂട്ടി ലോഞ്ച് എന്ന പേരിൽ ക്വീൻ ബീ ഈ രംഗത്തേക്ക് കടന്നു വരുന്നത്. തെക്കൻ കേരളത്തിലെ തന്നെ മികച്ച മേക്കപ്പ് ആർട്ടിസ്റ്റ് ആയ സീതു ദർശ് നയിക്കുന്ന ഒരു മികച്ച ടീം സെലിബ്രിറ്റികളെയും മണവാട്ടികളെയും ഒരുക്കാൻ തയ്യാറായി കഴിഞ്ഞു.
ഹെയർ കട്ട്, സ്പാ, സ്റ്റൈലിങ്, കളറിങ്, സ്മൂത്തനിങ്, സ്ട്രൈറ്റനിങ്, ട്രീറ്റ്മെന്റ്, ഹൈഡ്രാ ഫേഷ്യൽ, വാക്സ്ങ്, ബ്ലീച്ചിങ്, ത്രെഡിങ്, പെടിക്യൂർ, മാനിക്യൂർ തുടങ്ങി എല്ലാ സർവീസുകളും ക്വീൻ ബീ യിൽ ലഭ്യമാണ്.
ക്വീൻ ബീ യിലെ പരിചയ സമ്പന്നരായ സൗഹൃദ സ്റ്റൈലിസ്റ്റുകൾ ഉപഭോക്താവിന്റെ ആവശ്യവും ആഗ്രഹവും മനസ്സിലാക്കി പ്രൊഫഷണൽ പരിചരണവും ട്രെൻഡിംഗ് ശൈലികളും വളരെ ശ്രദ്ധയോടെ വാഗ്ദാനം ചെയ്യുന്നു.
വൃത്തിയും സുഖപ്രദവുമായ അന്തരീക്ഷത്തിൽ ഒരുക്കിയിട്ടുള്ള ക്വീൻ ബീ ബുട്ടീക്ക് & ബ്യൂട്ടി ലോഞ്ച് ന്റെ ഏറ്റവും വലിയ പ്രത്യേകത താങ്ങാവുന്ന വിലയിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയുള്ള സേവനം സാധാരണക്കാർക്കും ലഭ്യമാകും എന്നതാണ്.
ഉത്ഘാടനത്തോട് അനുബന്ധിച്ച് തിരഞ്ഞെടുക്കുന്ന ഇരുന്നൂറ് പേർക്ക് സൗജന്യ സർവീസുകൾ ഓഫർ ചെയ്യുന്നുണ്ട്. ഇതിൽ ഭാഗമാകാൻ നിങ്ങൾ ചെയ്യേണ്ടത്.
ഒന്ന് : queenbee_boutique_beauty എന്ന ഇൻസ്റ്റാഗ്രാം പേജ് ഫോളോ ചെയ്യുക.
രണ്ട്: 9061688088 എന്ന നമ്പർ QUEENBEE എന്ന പേരിൽ നിങ്ങളുടെ ഫോണിൽ സേവ് ചെയ്തുകൊണ്ട് അതിലേക്ക് നിങ്ങളുടെ പേര് വാട്സ്ആപ്പ് മെസ്സേജ് അയക്കുക.
കൂടുതൽ വിവരങ്ങൾക്കും സന്ദർശന സമയം ഉറപ്പിക്കുന്നതിനും വേണ്ടി വിളിക്കേണ്ട നമ്പർ 7909293190.
T&C apply