വായനദിനത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ആലിൻചുവട്ടിൽ വിശ്രമിക്കാൻ എത്തുന്നവർക്ക് വായനയ്ക്ക് അവസരമൊരുക്കാൻ വർത്തമാന പത്രങ്ങളും മാസികകളും പുസ്തകങ്ങളും എത്തിച്ചു നൽകി. നാട്ടു വായന എന്ന പേരിൽ തുടങ്ങിയ പദ്ധതി കവിയും സാംസ്കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ കുന്നുംപുറം നാടിന് സമർപ്പിച്ചു. അവനവഞ്ചേരി സ്കൂളിന് സമീപത്തെ കൊച്ചാലുംമൂട്ടിൽ സ്ഥാപിച്ച പുസ്തക ചെപ്പിൽ വച്ചിരിക്കുന്ന വ്യത്യസ്ത വർത്തമാന പത്രങ്ങളും മാസികകളും ആവശ്യാനുസരണം എടുത്തു വായിക്കാവുന്നതാണ്. സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് റ്റി.എൽ. പ്രഭൻ, ഹെഡ്മാസ്റ്റർ ജി.എൽ. നിമി, ഗ്രന്ഥശാല സെക്രട്ടറി വാസുദേവൻ, അധ്യാപകരായ എൻ. സാബു, ആർ.എസ്. ലിജിൻ എന്നിവർ സംബന്ധിച്ചു.