വായന ദിനത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ വീക്ഷണം – പാഠശാല പദ്ധതി ആരംഭിച്ചു. കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആണ് വീക്ഷണം പത്രം സ്കൂൾ വിദ്യാർഥികൾക്ക് എത്തിക്കുന്നതിന് നേതൃത്വം നൽകിയത്. കെപിഎസ്ടിഎ സംസ്ഥാന എക്സിക്യുട്ടീവ് അംഗം എൻ. സാബു പത്രം വിദ്യാർഥി പ്രതിനിധിയ്ക്ക് നൽകിക്കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ നഗരസഭ കൗൺസിലറും വീക്ഷണം ലേഖകനുമായ കെ.ജെ. രവികുമാർ, സ്കൂൾ എസ്.എം.സി. ചെയർമാൻ കെ. ശ്രീകുമാർ, ഹെഡ്മാസ്റ്റർ ജി.എൽ. നിമി, അധ്യാപരായ ആർ.എസ്. ലിജിൻ, എ. ജാഫറുദ്ദീൻ എന്നിവർ സംബന്ധിച്ചു.