വർക്കല : വായനയിലൂടെ ലഭിക്കുന്ന അറിവ് തിരിച്ചറിവായി മാറുമ്പോഴാണ് “മൃഗീയതയിൽ നിന്നും മാനവികതയിലേക്ക്” മനുഷ്യൻ സഞ്ചരിക്കുന്നതെന്ന് “നവകേരളം കൾചറൽ ഫോറം” വായനാ ദിനത്തിൽ സംഘടിപ്പിച്ച സെമിനാർ വിലയിരുത്തി. വായനാ സംസ്ക്കാരമുള്ള യുവതലമുറയെ സൃഷ്ടിക്കാൻ കൂട്ടായ പരിശ്രമം അനിവാര്യമാണെന്ന് ഫോറം പ്രസിഡൻ്റ് എം. ഖുത്തുബ് അഭിപ്രായപ്പെട്ടു. വായനാ ദിനത്തോടനുബന്ധിച്ച് നവകേരളം കൾചറൽ ഫോറം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കവിയും ഫോറം സെക്രട്ടറിയുമായ മടവൂർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ആർ. പ്രകാശ്, മുബാറക്ക് റാവുത്തർ, മനോജ് കുമാർ, റാബിയ. എം എന്നിവർ സംസാരിച്ചു.