Search
Close this search box.

കുട്ടികളെ ആവേശം കൊള്ളിച്ചു കൊണ്ട് തോന്നയ്ക്കൽ സ്കൂളിൽ പുസ്തകമേള

IMG-20230620-WA0110

ദേശീയ വായന മാസാചരണത്തിന്റെ ഭാഗമായ ജൂൺ 20, 21 തീയതികളിലായി തോന്നയ്ക്കൽ സ്കൂളിൽ മാതൃഭൂമി ബുക്ക്സിന്റെ പുസ്തകമേള സംഘടിപ്പിച്ചിരിക്കുന്നു. സ്കൂൾ ജെ.ആർ.സി യൂണിറ്റാണ് ഇതിന് നേതൃത്യം നൽകുന്നത്. വൈവിധ്യമാർന്ന ധാരാളം പുസ്തകങ്ങൾ ഇടം പിടിച്ച മേളയിൽ 10 % റിഡക്ഷനിൽ പുസ്തകങ്ങൾ വാങ്ങാവുന്നതാണ്. ജൂൺ 20 ന് രാവിലെ സംഘടിപ്പിച്ച ലളിതമായ ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ വേണുഗോപാലൻ നായർ ജെആർസി കേഡറ്റായ ആൽഫിയയ്ക്ക് പുസ്തകം നൽകി കൊണ്ട് ഉദ്ഘാടന കർമ്മം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് നസീർ എ. അധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്എംസി ചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ, എച്ച്എം സുജിത്ത് എ , എച്ച്എസ് വിഭാഗം സ്റ്റാഫ് പ്രതിനിധി ബീന എന്നിവർ സംസാരിച്ചു. ദിവ്യ നന്ദി പ്രകാശിപ്പിച്ചു. 3.30 ന്‌ ശേഷം രക്ഷിതാക്കൽക്ക് മേള സന്ദർശിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!