Search
Close this search box.

പെരുമാതുറ കൂട്ടായ്മ വിദ്യാര്‍ത്ഥി പ്രതിഭകളെ അനുമോദിച്ചു.

IMG-20230620-WA0117

ചിറയിൻകീഴ് : പെരുമാതുറ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ് ടു, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥി പ്രതിഭകളെ അനുമോദിച്ചു.പെരുമാതുറ കൂട്ടായ്മ പ്രസിഡന്റ് എം.ഷാജഹാന്റെ അദ്ധ്യക്ഷതയില്‍ കൂടിയ അനുമോദന സമ്മേളനത്തിന്റെ ഉദ്ഘാടനം ചിറയിന്‍കീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി നിര്‍വ്വഹിച്ചു.പെരിങ്ങമ്മല ഇഖ്ബാല്‍ കോളേജ് അസി.പ്രൊഫ.ഡോ.ഷെമീര്‍ ഹംസ മോട്ടിവേഷന്‍ ക്ലാസ് നയിച്ചു.ചിറയിന്‍കീഴ് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുല്‍ വാഹിദ്,പെരുമാതുറ കൂട്ടായ്മ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് നജീബ് അബ്ദുല്‍ ഖാദര്‍,പെരുമാതുറ ഒറ്റപ്പന വാര്‍ഡ് മെമ്പര്‍ അന്‍സില്‍ അന്‍സാരി,പെരുമാതുറ കൂട്ടായ്മ വിദ്യാഭ്യാസ കമ്മിറ്റി ചെയര്‍മാന്‍ നൗഷാദ് പെരുമാതുറ,പെരുമാതുറ സ്‌നേഹതീരം ജന.സെക്രട്ടറി എസ്.സക്കീര്‍ ഹുസൈന്‍,പെരുമാതുറ ഗവ.എല്‍.പി.എസ്.മുന്‍ ഹെഡ്മിസ്ട്രസ് എല്‍.ശ്യാമള കുമാരി,ഗാന്ധി പീസ് ഫൗണ്ടേഷന്‍ കോര്‍ഡിനേറ്റര്‍ എം.എം.ഉമര്‍,പെരുമാതുറ കൂട്ടായ്മ ജന.സെക്രട്ടറി നസീര്‍ സിറാജുദ്ദീന്‍,പെരുമാതുറ കൂട്ടായ്മ ഒമാന്‍ പ്രസിഡന്റ് ഷാജി ഷാഹുല്‍,പെരുമാതുറ കൂട്ടായ്മ ട്രഷറര്‍ അന്‍സര്‍ മാടന്‍വിള തുടങ്ങിയവര്‍ സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!