മംഗലപുരം: ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സി.എസ് ആർ ഫണ്ട് ഉപയോഗിച്ച് ഇടവിളാകം യു.പി.സ്കൂളിൽ നിർമിച്ച് നൽകിയ സ്മാർട്ട് ക്ലാസ്സ് റൂം ഫെഡറൽ ബാങ്ക് സീനിയർ വൈസ് പ്രസിഡൻ്റ് രഞ്ജി അലക്സ് ഉദ്ഘാടനം ചെയ്തു.പൊതു വിദ്യാഭ്യാസ രംഗത്ത് വിദ്യാലയം കൈവരിച്ച നേട്ടങ്ങൾ പരിഗണിച്ചാണ് രണ്ടര ലക്ഷം രൂപ ചെലവിൽ ഇൻട്രാക്ടീവ് പാനൽ സിസ്റ്റം ബാങ്ക് നൽകിയത്.സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം എന്നതാണ് ലക്ഷ്യം വക്കുന്നത്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുമ ഇടവിളാകം അധ്യക്ഷയായി. മാതൃഭൂമി യൂണിറ്റ് മാനേജർ അഞ്ജലി രാജൻ മുഖ്യാതിഥി ആയിരുന്നു.ഡപ്യൂട്ടി വൈസ് പ്രസിഡൻ്റ് രശ്മി ഓമനകുട്ടൻ ,ഗ്രാമ പഞ്ചായത്തംഗം എസ് കവിത, കണിയാപുരം ബി.പി.സി ഡോ.ഉണ്ണികൃഷ്ണൻ പാറക്കൽ, പ്രഥമാധ്യാപിക എൽ ലീന, പി.ടി.എ ഭാരവാഹികളായ എ.ബിനു, പി.ഷാജി, ഈ എ സലാം, ബ്രാഞ്ച് മാനേജർ ശ്രീഭദ്ര നായർ അധ്യാപകരായ പള്ളിപ്പുറം ജയകുമാർ, എസ് സജീന എന്നിവർ സംസാരിച്ചു.