മുരുക്കുംപുഴ: തമിഴ്നാട്ടിലെ തൃശ്നാപള്ളിയിൽ നടന്ന 19 ആമത് വനിതാ സൗത്ത് സോൺ സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ടീമിൽ അംഗമായ സാന്ദ്രയ്ക്ക് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ആദരം.
മുരുക്കുംപുഴ പരേതനായ സജീവിൻ്റെയും ഷൈനിയുടെയും മകൾ സാന്ദ്ര കേരളത്തിന് കിരീടം നേടുന്നതിൽ നിർണായക പങ്കുവഹിച്ചുരുന്നു. അഞ്ചാം ക്ലാസിൽ നോബൽ ഗ്രൂപ്പ് ഓഫ് സ്കൂളിലെ പഠനത്തിനിടെയാണ്
സാന്ദ്ര സോഫ്റ്റ് ബോൾ കായിക ഇനത്തിൽ പരിശീലനം ആരംഭിക്കുന്നത്. നിരവധി തവണ സാന്ദ്ര കേരള ടീമിനായി മത്സരിച്ചിട്ടുണ്ട്.
നിലമേൽ എൻ എസ് എസ് കോളേജിൽ നിന്നും ഡിഗ്രീ പഠനം പൂർത്തിയാക്കിയ സാന്ദ്ര പി ജി പഠനത്തിനായുള്ള തയ്യാറെടുപ്പിലാണ്.
അഞ്ചുവർഷം മുമ്പ് സാന്ദ്രയുടെ അച്ഛൻ മരണപ്പെട്ടിരുന്നൂ. അടുത്ത വീടുകളിൽ വിട്ടുജോലി ചെയ്താണ് അമ്മ സാന്ദ്രയെ പഠിപ്പിക്കുന്നത്.സാന്ദ്രയ്ക്കുള്ള ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ഉപഹാരം ജില്ലാ വൈസ് പ്രസിഡൻറ് ഗോപു തോന്നയ്ക്കൽ കൈമാറി.ചിറയിൻകീഴ് മണ്ഡലം പ്രസിഡണ്ട് ഫൈസൽ പള്ളിനട, ജില്ലാ സെക്രട്ടറി മുഫീദ എസ്.ജലീൽ,ജില്ലാ വൈസ് പ്രസിഡണ്ട് അംജദ് റഹ്മാൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സുമീറ , സുനിൽ സുബ്രഹ്മണ്യൻ എന്നിവർ സന്നിഹിതരായിരുന്നു.